യെമനിലെ സആദ ഗവര്‍ണറേറ്റില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. സൗദി അറോബ്യയിലെ ജസാന്‍ നഗരത്തിലുള്ള ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആക്രമണശ്രമം ലക്ഷ്യം കാണുന്നതിന് മുന്‍പ് സൗദി വ്യോമസേന തകര്‍ത്തു.
റിയാദ്: സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും മിസൈല്‍ ആക്രമണമുണ്ടായെന്ന് അറബ് സഖ്യസേന അറിയിച്ചു. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ സൗദിയുടെ വ്യോമ അതിര്‍ത്തിയില്‍ വെച്ച് മിസൈല്‍ തകര്‍ത്തുവെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ മറ്റ് നാശനഷ്ടങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ല.
യെമനിലെ സആദ ഗവര്‍ണറേറ്റില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. സൗദി അറോബ്യയിലെ ജസാന്‍ നഗരത്തിലുള്ള ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആക്രമണശ്രമം ലക്ഷ്യം കാണുന്നതിന് മുന്‍പ് സൗദി വ്യോമസേന തകര്‍ത്തു. ഇതുവരെ 190 ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ യെമനില്‍ നിന്നും സൗദി അറേബ്യ ലക്ഷ്യംവെച്ച് ഉണ്ടായിട്ടുണ്ടെന്നും 112 സൗദി പൗരന്മാര്‍ പലപ്പോഴായി കൊല്ലപ്പെട്ടുവെന്നും കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
