റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ഹൂതികളുടെ ഷെല്ലാക്രമണമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.

രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും ഷെല്ലുകള്‍ പതിച്ച് തകരാറുകള്‍ സംഭവിച്ചു. ഇറാന്‍ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹ്‍യ അല്‍ ഗാംദി അറിയിച്ചു.