Asianet News MalayalamAsianet News Malayalam

സംഗീതോപകരണങ്ങളില്ല, ശ്രവണ കലയുടെ സാധ്യതകൾ ഉപയോഗിച്ച് നാടകം; 'ഹുങ്കാരോ' പെര്‍ഫോം ഷാര്‍ജ ഗ്രാൻഡ് ഫിനാലെയിലേക്ക്

മാർവാഡി, ഹിന്ദി, അവാധി, ഹരിയാൻവി, അറബിക്, ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ പരമ്പരാഗത ആലാപനവും സ്വര സങ്കേതങ്ങളും ഉപയോഗിച്ച് ആറ് അഭിനേതാക്കൾ കഥാകൃത്തുക്കളുടെ വേഷങ്ങൾ അവതരിപ്പിക്കും.

Hunkaro drama set to be staged in perform Sharjah grand finale
Author
First Published Feb 13, 2024, 4:50 PM IST

ഷാര്‍ജ: പെർഫോം ഷാർജയുടെ ഗ്രാൻഡ് ഫിനാലെക്ക് തയ്യാറെടുത്ത് മോഹിത് തകൽക്കറിന്റെ 'ഹുങ്കാരോ' എന്ന നാടകം. ശ്രവണ കലയുടെ സാധ്യതകളെ ഉപയോഗിച്ചാണ് നാടകം തയ്യാറാക്കിയത്. 90 മിനുട്ട് ദൈർഘ്യമുള്ള നാടകം ഫെബ്രുവരി 17, 18 തീയതികളിൽ ഷാർജ റോളയ്ക്കടുത്തുള്ള കാലിഗ്രാഫി സ്ക്വയറിൽ രാത്രി 8:30 മുതൽ അരങ്ങേറും.

മാർവാഡി, ഹിന്ദി, അവാധി, ഹരിയാൻവി, അറബിക്, ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ പരമ്പരാഗത ആലാപനവും സ്വര സങ്കേതങ്ങളും ഉപയോഗിച്ച് ആറ് അഭിനേതാക്കൾ കഥാകൃത്തുക്കളുടെ വേഷങ്ങൾ അവതരിപ്പിക്കും. സംഗീതോപകരണങ്ങളില്ലാതെ, ഭാഷയുടെ സൗന്ദര്യാത്മക മൂല്യത്തിനും സംസാരത്തിനും ഊന്നൽ നൽകിയാണ് 'ഹുങ്കാരോ' പ്രേക്ഷകരിലേക്കെത്തുന്നത്. 

Read Also -  'പ്രേമലു'വിന്‍റെ മിന്നും വിജയം; അടുത്ത ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്, നായകന്‍ ഫഹദ്

ശ്രോതാക്കളുടെ താൽപ്പര്യം, മുഖഭാവങ്ങളിലൂടെയും ശരീരഭാഷയിലൂടെയും ഉച്ഛാരണത്തിലൂടെയും കഥാകാരനെ അറിയിച്ച് കേൾവിയിലൂടെ ശ്രദ്ധ പരിശീലിപ്പിക്കുന്ന 'ഹുങ്കാരോ', പ്രേക്ഷകർക്ക് വ്യത്യസ്ഥമായ അനുഭവമായിരിക്കുമെന്ന് പരിപാടിയുടെ സംഘാടകരായ ഷാർജ ആര്‍ട്ട് ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. പെർഫോം ഷാർജയുടെ രണ്ടാം സീസണിന്‍റെ ഭാഗമായി നടത്തുന്ന പരിപാടിക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രേക്ഷകരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios