Asianet News MalayalamAsianet News Malayalam

അനധികൃത ഹജ്ജ്; തടയാൻ ഇലട്രോണിക് മതിൽ പദ്ധതിയുമായി സൌദി അധികൃതർ

അനധികൃതമായി ഹജ്ജിനു എത്തുന്നവരെ തടയാൻ ഇലട്രോണിക് മതിൽ പദ്ധതിയുമായി അധികൃതർ. അനുമതിപത്രം ഇല്ലാത്തവർക്ക് പ്രദേശത്ത് പ്രവേശനം നിഷേധിക്കുന്ന രീതിയിലായിരിക്കും സംവിധാനം. 

Illegal Haj Saudi authorities are planning to erect an electronic wall project
Author
Saudi Arabia, First Published Mar 8, 2019, 11:37 PM IST

സൌദി അറേബ്യ : അനധികൃതമായി ഹജ്ജിനു എത്തുന്നവരെ തടയാൻ ഇലട്രോണിക് മതിൽ പദ്ധതിയുമായി അധികൃതർ. അനുമതിപത്രം ഇല്ലാത്തവർക്ക് പ്രദേശത്ത് പ്രവേശനം നിഷേധിക്കുന്ന രീതിയിലായിരിക്കും സംവിധാനം. ഹജ്ജിനു അനുമതി പത്രമില്ലാത്തവരും ഇഖാമ തൊഴിൽ ലംഘകരും ഹജ്ജ് ചെയ്യുന്നത് തടയാനായി പുണ്യസ്ഥലങ്ങൾക്ക് ചുറ്റും ഇലക്ട്രോണിക് ഭിത്തി സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. 

സൽമാൻ രാജാവിന്റെ ഉപദേഷ്ടകനും മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നു. ഹജ്ജ് - ഉംറ സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീക്കം എളുപ്പമാക്കാനായി ജിദ്ദ - മക്ക എക്സ് പ്രസ്സ് വേയിലെ ശുമൈസി ചെക്ക് പോസ്റ്റ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടൻ നടപ്പിലാകും. 
കഴിഞ്ഞ വർഷം അനുമതിയില്ലാതെ ഹജ്ജിനു ശ്രമിച്ച 3,81,634 വിദേശികളെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios