പ്രതിയെ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ട്രാന്‍സിറ്റ് യാത്രക്കാരനായിരുന്ന ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നിയതിനാല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വെള്ളനിറത്തിലുള്ള പൊടി കണ്ടെടുത്തത്.
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച വിദേശി അറസ്റ്റില്‍. ദുബായ് വിമാനത്താവളം വഴി ഈജിപ്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെറുവിയന്‍ പൗരനാണ് അറസ്റ്റിലായത്.
പ്രതിയെ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ട്രാന്‍സിറ്റ് യാത്രക്കാരനായിരുന്ന ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നിയതിനാല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വെള്ളനിറത്തിലുള്ള പൊടി കണ്ടെടുത്തത്. ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. 2.3 കിലോഗ്രാം കൊക്കൈനാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചതെന്ന് ക്രൈം ലാബിലെ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ ദുബായ് പൊലീസിന്റെ ആന്റി നര്‍കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു. കോടതി കേസ് ഏപ്രില്‍ 22ലേക്ക് മാറ്റിവെച്ചു.
