Asianet News MalayalamAsianet News Malayalam

യുഎഇയില്‍ സവാള വില കുറയും; കയറ്റുമതിക്ക് അനുമതി നല്‍കി ഇന്ത്യ

യുഎഇയില്‍ സവാള വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇന്ത്യ യുഎഇയിലേക്ക് 14,400 ടണ്‍ സവാള കയറ്റുമതിക്ക് അനുമതി നല്‍കിയത്.

india allows export of 10000 tonnes onion to uae
Author
First Published Apr 6, 2024, 12:36 PM IST

അബുദാബി: യുഎഇയിലേക്ക് സവാള കയറ്റുമതിക്ക് ഇന്ത്യ വീണ്ടും അനുമതി നല്‍കി. ബുധനാഴ്ചയാണ് നാഷണല്‍ കോഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡ് വഴി യുഎഇയിലേക്ക് 10,000 ടണ്‍ സവാള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

ഇതോടെ യുഎഇയില്‍ സവാള വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇന്ത്യ യുഎഇയിലേക്ക് 14,400 ടണ്‍ സവാള കയറ്റുമതിക്ക് അനുമതി നല്‍കിയത്. ഇത് കൂടാതെയാണ് 10,000 ടണ്‍ അധികമായി കയറ്റുമതി ചെയ്യുന്നത്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുടെ തീരുമാനം ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും. ലോകത്തെ ഏറ്റവും വലിയ സവാള കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 

Read Also -  അബുദാബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി; മത, സാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലായി 'ഒംസിയത്ത്'

ഖത്തറില്‍ നിന്നും എല്ലാ ദിവസവും സര്‍വീസ്; ഉദ്ഘാടന പറക്കല്‍ നടത്തി എയര്‍ലൈന്‍

ദോഹ: ഖത്തറില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ജപ്പാന്‍ എയര്‍ലൈന്‍സ്.  ജപ്പാന്‍ എയര്‍ലൈന്‍സ് ടോക്കിയോ-ദോഹ സെക്ടറിലെ ഉദ്ഘാടന സര്‍വീസ് നടത്തി. 

ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്നും ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ടിലേക്കാണ് എല്ലാ ദിവസവും സര്‍വീസുള്ളത്. മാര്‍ച്ച് 31ന് ഉദ്ഘാടന പറക്കലിനായി ഹമദ് വിമാനത്താവളത്തിലെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. 203 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് സര്‍വീസ് നടത്തിയത്. ദോഹ വ്യോമ ഹബ്ബിലൂടെ ജപ്പാന്‍ എയര്‍ലൈന്‍സിനെ മിഡില്‍ ഈസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി എച്ച് ഐ എ ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുജാത സുരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios