Asianet News MalayalamAsianet News Malayalam

സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും കുവൈത്തും; സംയുക്ത കമ്മീഷന്‍ രൂപീകരിക്കും

ഊര്‍ജം മുതല്‍ പ്രതിരോധം വരെയുള്ള വിവിധ മേഖലകളില്‍ കമ്മീഷന്‍ ഊന്നല്‍ നല്‍കും. രണ്ടു ദിവസത്തെ ഔദ്യോഗിക സനദര്‍ശനത്തിനായി ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യമന്ത്രി ദില്ലിയിലെത്തിയത്.

India and Kuwait announced joint commission to boost cooperation
Author
New Delhi, First Published Mar 19, 2021, 3:54 PM IST

ദില്ലി: വിവിധ മേഖലകളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും കുവൈത്തും സംയുക്ത കമ്മീഷന്‍ രൂപീകരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഊര്‍ജം മുതല്‍ പ്രതിരോധം വരെയുള്ള വിവിധ മേഖലകളില്‍ കമ്മീഷന്‍ ഊന്നല്‍ നല്‍കും. രണ്ടു ദിവസത്തെ ഔദ്യോഗിക സനദര്‍ശനത്തിനായി ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യമന്ത്രി ദില്ലിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്‍റെ കത്ത് അദ്ദേഹം ഡോ ജയശങ്കറിന് കൈമാറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കുവൈത്ത് വിദേശകാര്യ സഹമന്ത്രി, ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios