ഉഭയകക്ഷി ബന്ധം വളർത്തുന്നതിനായി ഇരു കക്ഷികളും ഒരു സംയുക്ത സഹകരണ സമിതി രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറിന് അംഗീകാരം. 

കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിൽ സംയുക്ത സഹകരണ സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അംഗീകരിച്ച് കുവൈത്ത്. ഉഭയകക്ഷി ബന്ധം വളർത്തുന്നതിനായി ഇരു കക്ഷികളും ഒരു സംയുക്ത സഹകരണ സമിതി രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു കരാറിനാണ് അംഗീകാരം. സമിതിക്ക് 10 ചുമതലകളാണ് ഉള്ളത്.

1- രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങളിൽ വിവരങ്ങളും കാഴ്ചപ്പാടുകളും കൈമാറുക. അതിൽ ഇരുവർക്കും താൽപ്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഉൾപ്പെടുന്നു.

2- പ്രതിരോധം, സുരക്ഷ, സൈബർ സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നീ മേഖലകളിൽ സഹകരണം.

3- സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം.

4 - കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നിവയുൾപ്പെടെ ഭക്ഷ്യസുരക്ഷ.

5- വിദ്യാഭ്യാസം, നൈപുണ്യ വികസനം.

6 - തൊഴിൽ, നിയമപരമായ കുടിയേറ്റ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കോൺസുലാർ സഹകരണം. ആരോഗ്യ, ഫാർമസി മേഖലകളിലെ സഹകരണം.

7 - ബഹിരാകാശം, വിവര സാങ്കേതികവിദ്യ, അതിന്റെ പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ സഹകരണം.

8 - സാംസ്കാരികവും ജനകീയവുമായ ബന്ധങ്ങളും മാനുഷിക സഹകരണവും.

9 - ഐക്യരാഷ്ട്രസഭയും ബഹുമുഖ സഹകരണവും തമ്മിലുള്ള സഹകരണം.

10 - ഇരു കക്ഷികളും നിർണ്ണയിക്കുന്ന മറ്റ് സഹകരണ മേഖലകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം