ദോഹ: ഇന്ത്യയ്‍ക്കും ഖത്തറിനും ഇടയിലുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഇന്ത്യയിലെയും ഖത്തറിലെയും സിവില്‍ ഏവിയേഷന്‍ അതോരിറ്റികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.

രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാ സംവിധാനങ്ങള്‍ തുടരുമെന്നായിരുന്നു എംബസിയുടെ ട്വീറ്റ്. ഇതോടെ ഖത്തര്‍ എയര്‍വേയ്സിനും ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും ദോഹയില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താം. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാനങ്ങളില്‍ ഖത്തര്‍ പാസ്‍പോര്‍ട്ടുള്ള സ്വദേശികള്‍ക്കും ഖത്തറിലേക്ക് സാധുതയുള്ള വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കുമാണ് യാത്രാ ചെയ്യാന്‍ അനുമതി.