ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് വാക്സിനാണ് ഇന്ന് കയറ്റുമതി ചെയ്‍തതെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. 

മസ്‍കത്ത്: ഒമാനിലേക്ക് കൊവിഡ് വാക്സിന്‍ കയറ്റി അയച്ച് ഇന്ത്യ. സൗഹൃദ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ 'വാക്സിന്‍ മൈത്രി' പദ്ധതി പ്രകാരം ശനിയാഴ്‍ച ഒമാനിലേക്ക് വാക്സിന്‍ കയറ്റി അയച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‍തവയാണ് ട്വീറ്റ് ചെയ്‍തത്.

ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് വാക്സിനാണ് ഇന്ന് കയറ്റുമതി ചെയ്‍തതെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ശ്രീലങ്കയിലേക്കും ബഹ്റൈനിലേക്കും ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്‍തിരുന്നു. ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, അഫ്‍ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും നേരത്തെ ഇന്ത്യ വാക്സിന്‍ നല്‍കിയിരുന്നു.