കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ മുടങ്ങും. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കൊവിഡ് സ്ഥീരീകരിച്ചു. കൊവിഡ് പോസിറ്റീവായതായി ഇന്നലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. 

ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ മുടങ്ങും. അടിയന്തര സേവനങ്ങള്‍ തുടരും. അടിയന്തര സേവനം ആവശ്യമുള്ളവര്‍ cons1.kuwait@mea.gov.in എന്ന വിലാസത്തില്‍ മുന്‍കൂര്‍ അനുമതി നേടണം. മൂന്ന് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടരും. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona