ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയില്‍ സ്വീകരിക്കപ്പെടാന്‍ നിലവില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

റിയാദ്: കൊവിഡ് മൂലമുണ്ടായ യാത്രാവിലക്ക് കാരണം ഒന്നര വര്‍ഷമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കൊവിഡിനെതിരായ വാക്സിന്‍ കുത്തിവെപ്പെടുത്ത പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയില്‍ എത്തുന്നതിന് അനുമതി നല്‍കണമെന്ന് സൗദി ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളോടും മറ്റും ആവശ്യപ്പെട്ടതായും പ്രശ്‌നപരിഹാരത്തിന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയില്‍ സ്വീകരിക്കപ്പെടാന്‍ നിലവില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona