ഗെയിംസിൻറെ എഴുപത്തി ഒൻപതാമത് എഡിഷനിൽ ആണ് ഇന്ത്യകാരനായ മിലൻ മഹേഷ് ജാനിയും പാകിസ്ഥാൻകാരനായ മുഹമ്മദ് ദാവൂദ് ബട്ടും രണ്ടാം സമ്മാനമായ AED 250,000 പങ്കിട്ടത്
എമിറേറ്റ്സ് മെഗാ ഡ്രോയിൽ ഇത്തവണ സമ്മാനം പങ്കിട്ടത് ഇന്ത്യക്കാരനും പാക്കിസ്ഥാൻ സ്വദേശിയും. മെഗാ 7 ഗെയിംസിൻറെ എഴുപത്തി ഒൻപതാമത് എഡിഷനിൽ ആണ് ഇന്ത്യകാരനായ മിലൻ മഹേഷ് ജാനിയും പാകിസ്ഥാൻകാരനായ മുഹമ്മദ് ദാവൂദ് ബട്ടും രണ്ടാം സമ്മാനമായ AED 250,000 പങ്കിട്ടത്. ഒരു നമ്പറിന്റെ വ്യത്യാസത്തിൽ ഇരുവർക്കും മെഗാ സമ്മാനമായ AED 100 million നഷ്ടമാവുകയായിരുന്നു.
മഹാരാഷ്ട്രകാരനായ മിലൻ 2008 ൽ ആണ് യുഎഇയിൽ എത്തിയത്. എക്സ്പോ 2020 ദുബയ്, ദുബയ് ക്രീക്ക് ഹാർബർ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു. ഞായറാഴ്ച ഇമെയിൽ വഴിയാണ് ലോട്ടറിയടിച്ച കാര്യം മിലൻ അറിയുന്നത്. മുൻകാലങ്ങളിൽ ലോട്ടറിയിൽ നിന്നും ചെറിയ തുകകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ സമ്മാനം ലഭിക്കുന്നതെന്ന് മിലൻ പറഞ്ഞു. 2021 മുതൽ എമിരേറ്റ്സ് ഡ്രോയിൽ എല്ലാ ആഴ്ചയും പങ്കെടുക്കുന്ന ആളാണ് മിലൻ. നറുക്കെടുപ്പ് ദിവസം തിരഞ്ഞെടുത്ത നമ്പറുകൾക്കാണ് സമ്മാനം എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി എന്നും മിലൻ പറഞ്ഞു.
എപ്പോഴാണ് ഭാഗ്യ ദേവതയുടെ കടാക്ഷം ഉണ്ടാവുക എന്ന് ആർക്കും പറയാനാകില്ല. എന്നാൽ സ്ഥിരവരുമാനമുള്ള എൻറെ ജോലിയിൽ ഞാൻ സംതൃപ്തനാണ്. സ്ഥിരതയോടെയുള്ള പ്രയത്നം വിജയം കൊണ്ടുവരും എന്നാണ് വിശ്വസിക്കുന്നത് എന്നും മിലൻ കൂട്ടിച്ചേർത്തു. സമ്മാനതുക കൊണ്ട് ദുബൈയിലോ അബുദാബിയിലോ സ്വന്തമായി ഒരു അപ്പാർട്മെന്റ് സ്വന്തമാക്കാനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്. കൂടാതെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു സ്റ്റാർട്ട്അപ്പ് ആരംഭിക്കാനും ആഗ്രഹമുണ്ട്.
ദുബൈയിൽ ജനിച്ച് വളർന്ന മുഹമ്മദ് ആകട്ടെ കഴിഞ്ഞ ഫെബ്രുവരി മുതൽ മാത്രമാണ് എമിരേറ്റ്സ് ഡ്രോയിൽ പങ്കെടുത്ത് തുടങ്ങിയത്. റമദാൻ മാസത്തിൽ വിജയം ലഭിക്കുന്നതിന് പ്രാർത്ഥിച്ചിരുന്നു എന്ന് മുഹമ്മദ് പറഞ്ഞു. ഭാര്യക്കും കുട്ടികൾക്കുമൊപ്പം ലൈവ് ഡ്രോ കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് വിജയത്തെക്കുറിച്ച് അറിഞ്ഞത്. മെഗാ സമ്മാനം ലഭിക്കാത്തതിൽ ആദ്യം സങ്കടം തോന്നി എങ്കിലും ഇനിയും ശ്രമം തുടരാനാണ് തീരുമാനം, മുഹമ്മദ് പറഞ്ഞു.
സമ്മാനമായി ലഭിച്ച തുക ആറു വയസ്സുകാരനായ മകൻറെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കാനാണ് മുഹമ്മദിന്റെ തീരുമാനം. തങ്ങൾക്ക് പരിചയമുള്ള ആരെങ്കിലും സമ്മാനം നേടുന്നത് വരെ എമിറേറ്റ്സ് ഡ്രോ വിജയിക്കാനാവുമെന്ന് പലരും വിശ്വസിക്കുന്നില്ല. എന്നാൽ സമ്മാനം നേടിയതോടെ ഇനി കൂടുതൽ ആളുകളെ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുപ്പിക്കാൻ ആകും എന്നാണ് കരുതുന്നതെന്നും മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടന്ന റാഫിൾ മെയിൻ ഡ്രോകളിൽ ഇന്ത്യയിൽ നിന്നുള്ള രാജ ശേഖർ ചെലിമേലയും നൈജീരിയൻ സ്വദേശി മൈക്കൽ എഗ്‌ബെ ഓക്വുവും വിജയികളായി.
