അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലെത്തേണ്ടവരെ സഹായിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് (ശനിയാഴ്ച) തുറന്നു പ്രവര്‍ത്തിക്കും. അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള ഓഫീസ്,അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ടി.അബ്ദുല്‍ ജലീലുമായോ തൊട്ടടുത്ത അല്‍ഹിന്ദ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് അല്‍ഹിന്ദ് ടൂര്‍സ്&ട്രാവല്‍സ് -കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ധീന്‍ അഹമ്മദ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: യുഎഇ: 00971 565499687, ഇന്ത്യ: 0091 9446005859. 

അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ +971-565463903, +971-543090575, +971-543090571, +971-543090572 എന്ന ഹെല്‍പ്‍‍‍ലൈന്‍‍‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175.

കരിപ്പൂര്‍ വിമാനാപകടം; ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്

Scroll to load tweet…