ഷാര്‍ജയിലേക്കുള്ള യാത്രയ്ക്കിടെ നസ്‍വി ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡില്‍ പലതവണ വാഹനം കരണംമറിയുകയും ചെയ്തു. രാത്രി 10.40ഓടെയാണ് സംഭവം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു. ഒന്‍പത് വയസുള്ള ഒരു കുട്ടിയടക്കം ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 

ഷാര്‍ജയിലേക്കുള്ള യാത്രയ്ക്കിടെ നസ്‍വി ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡില്‍ പലതവണ വാഹനം കരണംമറിയുകയും ചെയ്തു. രാത്രി 10.40ഓടെയാണ് സംഭവം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അല്‍ സിയൂഹ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘവും ആംബുലന്‍സും രക്ഷാപ്രവര്‍ത്തരും സ്ഥലത്തെത്തി. മരിച്ചവരെ അല്‍ ദാഇദ് ആശുപത്രിയിലേക്കും പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലേക്കുമാണ് മാറ്റിയത്.

46ഉം 41ഉം വയസുള്ള ഇന്ത്യന്‍ ദമ്പതികള്‍ സന്ദര്‍ശക വിസയിലാണ് യുഎഇയിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മരുഭുമിയില്‍ ഡ്രൈവ് ചെയ്യാനും ക്യാമ്പ് ചെയ്യാനും പോകുന്നവര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് വക്താവ് അറിയിച്ചു.