ന്യൂജഴ്‌സി: ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ മരിച്ച നിലയില്‍. റസ്റ്റോറന്റ് ഉടമകളായ ഗരിമൊ കോഠാരി(35), ഭര്‍ത്താവ് മന്‍മോഹന്‍ മല്‍(37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യുക്കഡ റസ്‌റ്റോറന്റ് ഉടമകളായ ഇരുവരുടെയും മൃതദേഹങ്ങള്‍ ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്.

വെടിയേറ്റ് മരിച്ച നിലയില്‍ ഗരിമൊയുടെ മൃതദേഹം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലും ഭര്‍ത്താവ് മന്‍മോഹന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ നിന്നുമാണ് കണ്ടെടുത്തത്. പാചകകലയില്‍ വിദഗ്ധയായ ഗരിമൊയാണ് റസ്‌റ്റോറന്റിന്റെ ചുമതലകള്‍ വഹിച്ചിരുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയിതന് ശേഷമാണ് മന്‍മോഹന്‍ അമേരിക്കയിലെത്തുന്നത്.