അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിലെ പ്രതിമാസ ശമ്പളം 4860 ദിര്‍ഹവും മറ്റ് ആനുകൂല്യങ്ങളും. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ യോഗ്യത. യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സും അഞ്ച് വര്‍ഷം യുഎഇയില്‍ ഡ്രൈവിങ് ജോലി ചെയ്ത പരിചയവും വേണം.

നിലവില്‍ യുഎഇയില്‍ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കാണ് അവസരം. ഇംഗീഷ്, അറബി ഭാഷാ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്ക് ഒക്ടോബര്‍ എട്ടിന് മുമ്പ് നേരിട്ടോ തപാലിലോ അപേക്ഷകള്‍ അയക്കാം. സി.വിയോടൊപ്പം അടുത്തിടെ എടുത്ത ഒരു ഫോട്ടോയും പാസ്‍പോര്‍ട്ടിന്റെയും വിസാ പേജിന്റെയും കോപ്പിയും അയക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ മാത്രമേ ഇന്റര്‍വ്യൂവിനും ഡ്രൈവിങ് ടെസ്റ്റിനും ക്ഷണിക്കൂ എന്നും എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

അപേക്ഷകള്‍ അയക്കേണ്ട വിലാസം. Head of Chancery, Embassy of India, Abu Dhabi, Plot No. 10, Diplomatic Area, Off the Airport Road, PO Box. No. 4090, Abu Dhabi, UAE.