Asianet News MalayalamAsianet News Malayalam

ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ ടെലി കോൺഫറൻസ് ഓപ്പൺ ഹൗസ്‌

എല്ലാ മാസവും നടന്നുവരുന്ന ഓപ്പണ്‍ ഹൗസില്‍, കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാല്‍ ഇത്തവണ ടെലിഫോൺ കോൺഫ്രൻസ് മുഖേനെയാണ് സ്ഥാനപതി മുന്നു  മഹാവീർ പരാതികൾ  കേട്ടത് .

indian embassy in Oman organises open house for expatriates
Author
Muscat, First Published Jun 25, 2021, 6:58 PM IST

മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് സ്ഥാനപതിയോട് പരാതികള്‍ ഉന്നയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് വെള്ളിയാഴ്‍ച നടന്നു. എല്ലാ മാസവും നടന്നുവരുന്ന ഓപ്പണ്‍ ഹൗസില്‍, കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാല്‍ ഇത്തവണ ടെലിഫോൺ കോൺഫ്രൻസ് മുഖേനെയാണ് സ്ഥാനപതി മുന്നു  മഹാവീർ പരാതികൾ  കേട്ടത് .

ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരുന്ന ഇന്ത്യക്കാർ  തങ്ങളുടെ ആവശ്യങ്ങൾ സ്ഥാനപതിയെ നേരിട്ട് അറിയിച്ചതായി എംബസിയുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. സ്ഥാനപതിയോടൊപ്പം ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios