റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഔദ്യോഗിക പ്രതിനിധികളായി ഇന്ത്യന്‍ എംബസി ആരേയും നിയോഗിച്ചിട്ടില്ലെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചില ആളുകള്‍ എംബസി പ്രതിനിധികളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നതിനെ തുടര്‍ന്നാണ് വിശദീകരണം. കിഴക്കന്‍ പ്രവിശ്യയില്‍ ഒരിടത്തും ഇന്ത്യന്‍ എംബസി പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നതായി എംബസി ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലാണ് അറിയിച്ചത്.