രോഗിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റ് രോഗങ്ങള്‍ക്കാണ് ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു സംഭവം. രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.സി.യുവില്‍ നിന്നാണ് ചികിത്സയിലായിരുന്ന രോഗി താഴേക്ക് ചാടിയത്. 

രോഗിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റ് രോഗങ്ങള്‍ക്കാണ് ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇതേ ആശുപത്രി ഐ.സി.യുവില്‍ വെച്ചുണ്ടായ ഒരു രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റിരുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍‌ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഒരു ബന്ധുവാണ് ആക്രമണം നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona