ജിസാനിലെ ഖഹ്‍താനി ബ്ലോക്ക് ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

റിയാദ്: സൗദി അറേബ്യയിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. തമിഴ്‍നാട് രാമനാഥപുരം ജില്ലയിലെ സിക്കല്‍ സ്വദേശി വെട്രിവേല്‍ മുരുകനാണ് (32) മരിച്ചത്. ജിസാനിലെ ഖഹ്‍താനി ബ്ലോക്ക് ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന മുരുകന്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിവന്നത്. അച്ഛന്‍ കതിരേശന്‍. ഭാര്യ - ധര്‍മപ്രഭ. സഹോദരന്‍ ഗോവിന്ദന്‍ സാംതയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സണ്ണി ഓതറ രംഗത്തുണ്ട്.