കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ റോഡില്‍ കുഴഞ്ഞു വീണുമരിച്ചു. കുവൈത്തിലാണ് സംഭവം. കൊവിഡ് ബാധിച്ചാണോ ഇയാള്‍ മരിച്ചതെന്ന് അറിയാനും മരണ കാരണം കണ്ടെത്തുന്നതിനുമായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോഡില്‍ കുഴഞ്ഞു വീണുമരിച്ച ഇന്ത്യക്കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.