കുഴ‍ഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഷാര്‍ജ: ജോലി സ്ഥലത്തേക്ക് പോകവെ മലയാളി കുഴ‍ഞ്ഞുവീണ് മരിച്ചു. കായംകുളം സ്വദേശി വെളുത്തടത്ത് ഹുസൈന്‍ (50) ആണ് മരിച്ചത്. താമസ സ്ഥലത്ത് നിന്ന് കമ്പനിയിലേക്ക് പോകവെ നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴ‍ഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.