Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്‍ടമായ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യം

ജോലിക്കായുള്ള ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഉടനെയാണ് സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതെന്ന് നവനീത് പറഞ്ഞു. വിശ്വസിക്കാനാവാത്ത ഒരു നിമിഷമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു. 

Indian expat in UAE who lost job due to Covid wins 7 crore
Author
Dubai - United Arab Emirates, First Published Dec 20, 2020, 6:11 PM IST

ദുബൈ: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്‍ടമായ പ്രവാസിക്ക് അപ്രതീക്ഷിതമായി ഏഴ് കോടിയുടെ ഭാഗ്യസമ്മാനം. മലയാളിയായ നവനീത് സജീവന്‍ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) നവനീതിനെ തേടിയെത്തിയത്.

ഒരു കുട്ടിയുടെ പിതാവായ നവനീത് നാല് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടമായി. ഇതിനെതുടര്‍ന്ന് മറ്റ് ജോലികള്‍ അന്വേഷിക്കുകയായിരുന്നു. നാല് സഹൃത്തുക്കള്‍ക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്. ജോലിക്കായുള്ള ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഉടനെയാണ് സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതെന്ന് നവനീത് പറഞ്ഞു. വിശ്വസിക്കാനാവാത്ത ഒരു നിമിഷമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു. നവംബര്‍ 22ന് ഓണ്‍ലൈനായെടുത്ത 4180 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം നവനീതിനെയും സുഹൃത്തുക്കളെയും തേടിയെത്തിയത്. 

ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്. ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ ഏറ്റവുമധികം വാങ്ങുന്നതും സമ്മാനം ലഭിക്കുന്നതും ഇന്ത്യക്കാര്‍ക്കാണ്.

Follow Us:
Download App:
  • android
  • ios