അര്‍ദിയയില്‍ സ്‌പോണ്‍സറുടെ വീട്ടിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ പ്രവാസിയെ ഉടന്‍ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 31കാരനായ പ്രവാസി സ്വയം വെടിയുതിര്‍ത്തു. പ്രവാസി ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സ്‌പോണ്‍സര്‍ വെളിപ്പെടുത്തി.

അര്‍ദിയയില്‍ സ്‌പോണ്‍സറുടെ വീട്ടിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ പ്രവാസിയെ ഉടന്‍ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചു. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഫോണിലൂടെ ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് സ്‌പോണ്‍സറുടെ എയര്‍ ഗണ്‍ കൈക്കലാക്കിയ പ്രവാസി സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സ്‌പോണ്‍സറെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ നെഞ്ചിന്റെ വലത് ഭാഗത്താണ് വെടിയേറ്റത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona