Asianet News MalayalamAsianet News Malayalam

ദുബായില്‍ ഏഴ് കോടിയുടെ 'ഭാഗ്യം' വീണ്ടും ഇന്ത്യക്കാരന്

ആറ് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സൗരവ് ആദ്യമായാണ് ടിക്കറ്റെടുക്കുന്നത്. 

Indian expat wins seven crore with his first ever Dubai Duty Free ticket
Author
Dubai - United Arab Emirates, First Published Oct 24, 2018, 10:35 AM IST

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനെ. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 45 വയസുകാരനായ സൗരവ് ഡേയ്ക്കാണ് 10 ലക്ഷം ഡോളര്‍ (ഏകദേശം 7.32 കോട ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

ആറ് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സൗരവ് ആദ്യമായാണ് ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞമാസം അവധി ലഭിച്ചപ്പോള്‍ സ്വദേശമായ കൊല്‍ക്കത്തയിലേക്ക് പോകും വഴിയാണ് 284 സീരീസിലുള്ള 3070 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായാണ് ജോലി സൗരവ് ജോലി ചെയ്യുന്നത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ വിളിയെത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുന്ന ഈ ഭാഗ്യം സ്വന്തമാക്കാനായതില്‍ ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി അറിയിക്കുന്നതായി സൗരവ് പറഞ്ഞു. ശ്രീലങ്കന്‍ പൗരനായ സജീവ നിരഞ്ജന് റേഞ്ച് റോവര്‍ HSE 380HP കാറും ഇന്ത്യക്കാരനായ അജിത് ബാബുവിന് ബിഎംഡ്ല്യൂ R1200 RT മോട്ടോര്‍സൈക്കിളും ലഭിച്ചു.

Follow Us:
Download App:
  • android
  • ios