Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് 50 കോടി; സമ്മാനത്തുക 15 പേരുമായി പങ്കിടും

ഈ ജനുവരിയില്‍ മറ്റൊരു വലിയ ക്യാഷ് പ്രൈസാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.അടുത്ത നറുക്കെടുപ്പിലെ വിജയികള്‍ക്ക് 2.2 കോടി ദിര്‍ഹമാണ് (44 കോടിയിലേറെ ഇന്ത്യന്‍ രൂപ)ഗ്രാന്‍ഡ് പ്രൈസായി ലഭിക്കുക.
 

Indian Expat won AED 25 million through big ticket and will share it with 15 friends
Author
Abu Dhabi - United Arab Emirates, First Published Jan 4, 2022, 11:05 AM IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസായ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. അല്‍ ഐനില്‍ താമസിക്കുന്ന 35കാരനായ ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഉപഭോക്താക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് ബിഗ് ടിക്കറ്റ് തുടരുകയാണ് ഇത്തവണത്തെ നറുക്കെടുപ്പിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ബിഗ് ടിക്കറ്റ് നല്‍കിയത്. 

നറുക്കെടുപ്പ് വേദിയില്‍ സിറ്റി 1016 നിന്നുള്ള ലോകേഷ് ധര്‍മണി ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിനും ബുഷ്‌റയ്ക്കുമൊപ്പം അതിഥിയായി പങ്കിടുത്തിരുന്നു. 

20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത് ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷന്‍ ആണ്. 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസ് ടിക്കറ്റ് തെരഞ്ഞെടുത്തത്. സമ്മാനാര്‍ഹനായ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് ഫോണ്‍ വിളിച്ചപ്പോള്‍ തനിക്കിത് വിശ്വസിക്കാനാവുന്നില്ലൊണ് ഗ്രാന്‍ഡ് പ്രൈസ് വിജയിയായ ഹരിദാസന്‍ പ്രതികരിച്ചത്.മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. ഇദ്ദേഹം വാങ്ങിയ 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള തേജസ് ഹാല്‍ബേ വാങ്ങിയ 291978 എന്ന ടിക്കറ്റ് നമ്പരാണ് നാലാം സമ്മാനമായ 90,000 സ്വന്തമാക്കിയത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ദിനേഷ് ഹാര്‍ലേയാണ്. ഇദ്ദേഹം വാങ്ങിയ 029081 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള സുനില്‍കുമാര്‍ ശശിധരനാണ്. 349235 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യയില്‍ നിന്നുള്ള അശോക് കുമാര്‍ കോനേറു മസെറാതി കാര്‍ സ്വന്തമാക്കി. 012276 എന്ന നമ്പരിലുള്ള ടിക്കറ്റാണ് വിജയിച്ചത്.

Indian Expat won AED 25 million through big ticket and will share it with 15 friends

ഈ ജനുവരിയില്‍ മറ്റൊരു വലിയ ക്യാഷ് പ്രൈസാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.അടുത്ത നറുക്കെടുപ്പിലെ വിജയികള്‍ക്ക് 2.2 കോടി ദിര്‍ഹമാണ് (44 കോടിയിലേറെ ഇന്ത്യന്‍ രൂപ)ഗ്രാന്‍ഡ് പ്രൈസായി ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മറ്റ് മൂന്ന് ക്യാഷ് പ്രൈസുകളും നറുക്കെടുപ്പ് വിജയികള്‍ക്ക് ലഭിക്കും. ഇത് കൂടാതെ എല്ലാ ആഴ്ചയിലും 250,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസും നല്‍കുന്നു. ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പ് രണ്ടാം തവണയും നടത്തുകയാണ്. ഇതിലൂടെ എല്ലാ ആഴ്ചയിലും ഓരോ ഉപഭോക്താക്കളെ വീതം ഇലക്ട്രോണിക് ഡ്രോ വഴി തെരഞ്ഞെടുക്കുന്നു. ഇവര്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതിന് പുറമെ ഇതേ ടിക്കറ്റിലൂടെ ത്‌ന്നെ ഫെബ്രുവരി മൂന്നിന് നടക്കുന്ന 236-ാമത് ലൈവ് നറുക്കെടുപ്പില്‍ പങ്കെടുത്ത് 2.2 കോടി ദിര്‍ഹം വരെ വിജയിക്കാനും അവസരമുണ്ട്. 235-ാമത് നറുക്കെടുപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. 

ആഴ്‍ചതോറും 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍

  • പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
  • പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന എല്ലാ ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ക്കും ടിക്കറ്റ് വാങ്ങുന്നതിന് അടുത്ത ദിവസത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. എല്ലാ ആഴ്ചയിലെയും പ്രതിവാര നറുക്കെടുപ്പില്‍ ഈ ടിക്കറ്റുകള്‍ക്ക് എന്‍ട്രി ലഭിക്കില്ല.   

Follow Us:
Download App:
  • android
  • ios