അബുദാബി: വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(ഏകദേശം 20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ഷാര്‍ജയില്‍ താമസിക്കുന്ന 35കാരനായ ഗുര്‍പ്രീത് സിങ് ഓഗസ്റ്റ് 12 ന് വാങ്ങിയ 067757 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. മറ്റാരുമായും പങ്കുവെക്കാതെ ഒറ്റയ്ക്ക് ടിക്കറ്റ് വാങ്ങിയതുകൊണ്ട് തന്നെ ഗുര്‍പ്രീത് സിങിന് സമ്മാനത്തുക പൂര്‍ണമായും സ്വന്തമാക്കാം.

കൂടുതല്‍ അറിയാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. 34 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സിങ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് താനെന്ന് സിങ് പറഞ്ഞു. ഐടി മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ജോലിക്കിടെയാണ് ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ എത്തുന്നത്. ശ്രമം ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക, ഒരുനാള്‍ ഭാഗ്യം തേടിയെത്തുമെന്നതാണ് സിങിന് പറയാനുള്ളത്. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം ആ സന്തോഷം പങ്കിടാനാണ് ആഗ്രഹിക്കുന്നതെന്നും ഗുര്‍പ്രീത് സിങ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഗുര്‍പ്രീത് സിങ് മാത്രമല്ല ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികളുടെ നേട്ടം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വിജയികള്‍ക്ക് കോടികള്‍ നേടാനുള്ള അവസരം ഒരുക്കിയിരുന്നു. ബള്‍ഗേറിയയില്‍ നിന്നുള്ള റ്റാനിയ വിറ്റനോവയാണ് ബിഗ് ടിക്കറ്റിന്റെ ഫസ്റ്റ് റണ്ണര്‍ അപ്പിനുള്ള 10 ലക്ഷം ദിര്‍ഹം നേടിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബള്‍ഗേറിയയില്‍ നിന്നുള്ള ആദ്യത്തെ വിജയി കൂടിയാണ് വിറ്റനോവ. ഈ മാസത്തില്‍ രണ്ട് പേര്‍ക്ക് വന്‍തുക നല്‍കാന്‍ സാധിച്ചതിലുള്ള സന്തോഷം ബിഗ് ടിക്കറ്റ് അധികൃതര്‍ പങ്കുവെച്ചു.

ഈ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള സുജുകുമാര്‍ സോമനാണ്. 000225 എന്ന ടിക്കറ്റാണ് അദ്ദേഹത്തിന് ആഢംബര വാഹനം സമ്മാനിച്ചത്. ഇന്ത്യക്കാരനായ സുബീഷ് കൊല്ലണ്ടവിട മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് അര്‍ഹനായി. 045247 ആണ് സുബീഷിനെ വിജയിയാക്കിയ ടിക്കറ്റ് നമ്പര്‍. നാലാം സമ്മാനമായ 90,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള ബനിസദേര്‍ മൊയ്ദീന്‍ വാങ്ങിയ 167929 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള രോഹിത് ഡിസൂസയ്ക്കാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത്. 175198 ആണ് ടിക്കറ്റ് നമ്പര്‍. ഇന്ത്യക്കാരനായ അജയ് കുമാര്‍ വാങ്ങിയ 044561 എന്ന ടിക്കറ്റ് നമ്പറിനാണ് ആറാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചത്.

ഫിലിപ്പീന്‍സ് സ്വദേശിയായ റോസ് മാറവില്ലസ് വാങ്ങിയ 102182 എന്ന ടിക്കറ്റ് നമ്പറാണ് ഏഴാം സമ്മാനമായ 60,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനം 50,000 ദിര്‍ഹം സ്വന്തമാക്കിയത് സിറിയയില്‍ നിന്നുള്ള അമ്മര്‍ ബറാകത് ആണ്. 123675 ആണ് ടിക്കറ്റ് നമ്പര്‍. ഒമ്പതാം സമ്മാനമായ 40,000 ദിര്‍ഹം ഇന്ത്യക്കാരനായ ഷഫീഖ് അഹമ്മദ് വാങ്ങിയ 200598 എന്ന ടിക്കറ്റ് നമ്പറിന് ലഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ബിക്രംജിത് ഖോമ്ദ്രമിനാണ് പത്താം സമ്മാനമായ 30,000 ദിര്‍ഹം ലഭിച്ചത്. 155609 ആണ് ടിക്കറ്റ് നമ്പര്‍.  

ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുകയാണ്. എന്നാല്‍ ഇത്തവണ 1.2 കോടിയുടെ ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ആറ് ഭാഗ്യവാന്മാര്‍ക്ക് കൂടി സമ്മാനങ്ങള്‍ ലഭിക്കും. കൂടുതല്‍ സര്‍പ്രൈസ് സമ്മാനങ്ങള്‍ നേടുന്നതിനായി ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജ് സെപ്തംബര്‍ മാസത്തിലുടനീളം സന്ദര്‍ശിക്കുക. 2020 ഒക്ടോബര്‍ മൂന്ന് ശനിയാഴ്ചയാണ് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ  www.bigticket.ae വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്.

"