Asianet News MalayalamAsianet News Malayalam

അടിച്ചു മോനേ; നമ്പറുകള്‍ തെരഞ്ഞെടുത്ത രീതി മനോജിന് വന്‍ ഭാഗ്യം കൊണ്ടുവന്നു, സമ്മാനമായി ലഭിച്ചത് 17 ലക്ഷം

നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയ മനോജിന് പല രാത്രികളിലും ഉറക്കം പോലം നഷ്ടപ്പെട്ടു. 2023 തുടക്കത്തില്‍ സുഹൃത്തുക്കള്‍ വഴി എമിറേറ്റ്സ് ഡ്രോയെ കുറിച്ച് അറിയുകയും നറുക്കെടുപ്പില്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്ത് തുടങ്ങുകയുമായിരുന്നു.

Indian expat won emirates draw by selecting numbers with eyes closed
Author
First Published Nov 11, 2023, 1:33 PM IST

ദുബൈ: നറുക്കെടുപ്പുകള്‍ ഭാഗ്യപരീക്ഷണങ്ങളാണ്. ചിലര്‍ ലക്കി നമ്പറുകളോ ജീവിതത്തിലെ നല്ല കാര്യങ്ങളുമായി ബന്ധപ്പെട്ട നമ്പറുകളോ ആണ് ലോട്ടറികള്‍ വാങ്ങുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കുമ്പോഴും തെരഞ്ഞെടുക്കുക. എന്നാല്‍ ഒന്ന് നോക്കുക പോലും ചെയ്യാതെ തെരഞ്ഞെടുത്ത നമ്പറുകള്‍ 'ലക്കി' ആയാലോ. അത്തരത്തിലൊരു മാജിക് ആണ് പ്രവാസി ഇന്ത്യക്കാരനായ മനോജ് ഭാവ്സറിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്. 

എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ ഫാസ്റ്റ്5 നറുക്കെടുപ്പിലാണ് മനോജിനെ തേടി ഭാഗ്യമെത്തിയത്. 42കാരനായ മനോജ് ഇലക്ട്രോണിക്സ് ടെക്നീഷ്യനാണ്. 16 വര്‍ഷമായി അബുദാബിയില്‍ താമസിച്ച് വരികയാണ് ഈ മുംബൈ സ്വദേശി. നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയ മനോജിന് പല രാത്രികളിലും ഉറക്കം പോലം നഷ്ടപ്പെട്ടു. 2023 തുടക്കത്തില്‍ സുഹൃത്തുക്കള്‍ വഴി എമിറേറ്റ്സ് ഡ്രോയെ കുറിച്ച് അറിയുകയും നറുക്കെടുപ്പില്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്ത് തുടങ്ങുകയുമായിരുന്നു. എല്ലാ സമയത്തും നമ്പറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കണ്ണുകളടക്കുന്നത് മനോജിന്‍റെ രീതിയാണ്. ഇത്തവണയും പതിവ് പോലെ കണ്ണടച്ച് ക്രമരഹിതമായി തെരഞ്ഞെടുത്ത നമ്പറുകള്‍ മനോജിന്‍റെ ജീവിതം മാറ്റി മറിച്ചു. 75,000 ദിര്‍ഹമാണ് ഫാസ്റ്റ്5 നറുക്കെടുപ്പില്‍ അദ്ദേഹം സ്വന്തമാക്കിയത്, 17 ലക്ഷം ഇന്ത്യന്‍ രൂപ!

Read Also -  ജോലി ചെയ്തില്ലെങ്കിലും 25 വർഷക്കാലം എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും! മഗേഷ് സ്വന്തമാക്കിയ വൻ ഭാഗ്യം !

അഭിനന്ദനം അറിയിച്ച് ഇ മെയില്‍ ലഭിച്ചപ്പോള്‍ തന്നെ അമ്മയെ വിളിച്ചു. എന്നാല്‍ സമ്മാനവിവരം ഒരു രഹസ്യമാക്കി വെച്ചുകൊണ്ട് നറുക്കെടുപ്പിന്‍റെ ലൈവ് സ്ട്രീമിങ് കാണാന്‍ അമ്മയോട് പറഞ്ഞു. സ്ക്രീനില്‍ വിജയിയായി എന്‍റെ പേര് കണ്ടതോടെ അമ്മയ്ക്ക് വളരെയേറെ സന്തോഷമായി- മനോജ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി അലട്ടി കൊണ്ടിരിക്കുന്ന ബാധ്യതകള്‍ തീര്‍ക്കാന്‍ സമ്മാനത്തുക ഉപയോഗിക്കാനാണ് മനോജിന്‍റെ പദ്ധതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios