നാലാം നിലയിലെ കോണിപ്പടിയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ മന്‍ഖഫിലെ ഒരു കെട്ടിടത്തിലായിരുന്നു സംഭവം. നാലാം നിലയിലെ കോണിപ്പടിയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി മൃതദേഹം താഴെയിറക്കിയ ശേഷം പോസ്റ്റ്‍മോര്‍ട്ടത്തിന് അയച്ചു.