റിയാദ്: ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. സ്വകാര്യ ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി വിനോദ് (45) ആണ് മരിച്ചത്. കുവൈത്ത് ആസ്ഥാനമായ കമ്പനിയുടെ അബഹയിലെ ജോലി സ്ഥലത്തായിരുന്നു അപകടം.

വിനോദ് കഴിഞ്ഞ എട്ട് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. ആറ് മാസം മുമ്പാണ് നാട്ടില്‍ പോയി തിരികെയെത്തിയത്. അപകട വിവരമറിഞ്ഞ് സ്‍പോണ്‍സര്‍ കുവൈത്തില്‍ നിന്ന് അബഹയില്‍ എത്തി. മൃതദേഹം അബഹയില്‍ ഫൊറന്‍സിക് വകുപ്പ് മോര്‍ച്ചറിയിലേക്ക് മാറ്റി.  മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്.