ബിഹാര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. 

റിയാദ്: ബിഹാർ സിവാൻ സ്വദേശി സലാമത്ത് ഹുസൈൻ (40) ജുബൈലിൽ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: നൂർ മുഹമ്മദ്, മാതാവ്: സൈത്തൂൻ നേഷ, ഭാര്യ: ശബ്‌നം പർവീൻ. സഹോദരൻ: സദഖാത്ത് ഹുസൈൻ.