കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ജുലയിലെ പാര്‍ക്കിങ് സ്ഥലത്താണ് 31 വയസുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തുനിന്ന് രണ്ട് മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേല്‍ക്കൂരയിലാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.