ഷാര്‍ജ: വാക്കു തര്‍ക്കത്തിനിടെ ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു. 35കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പൊലീസ് അറിയിച്ചു. 27 വയസുകാരനായ ഇന്ത്യന്‍ പൗരനാണ് കൊല്ലപ്പെട്ടത്. 

ചില വ്യക്തിപരമായ കാര്യങ്ങളുടെ പേരില്‍ ഇരുവരും ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും ഇതിനൊടുവില്‍ കത്തി ഉപയോഗിച്ച് പല തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക പരിശോധന തുടങ്ങി. അറസ്റ്റിലായ ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.