റിയാദ്: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തെലങ്കാന സ്വദേശി മരിച്ചു. സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന തെലങ്കാന മെഹബൂബ് നഗർ സ്വദേശി അബ്ദുൽ വഹീദ് (30) ആണ് ദവാദ്മി ജനറൽ ആശുപത്രിയിൽ മരിച്ചത്. കെട്ടിടത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. 

ഈ മാസം 18നാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം മരണം സംഭവിച്ചു. അഞ്ചു വർഷമായി റിയാദിലും ദവാദ്മിയിലും ക്യാമറ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: അബ്‌ദുൾ ഖരീം. മാതാവ്: ഹഫീസാ ബീ.  മൃതദേഹം ബുധനാഴ്ച ദവാദ്മിയിൽ ഖബറടക്കും. കെ.എം.സി.സി ദവാദ്മി പ്രവർത്തകരാണ് ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നത്.