വെള്ളിയാഴ്ച രാവിലെ ഇത്തിഹാദ് എയര്‍വേയ്സിന് റിയാദില്‍ നിന്നും അബുദാബി വഴി ബാംഗ്ലൂരിലേക്കാണ് കൊണ്ടുപോയത്.

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച ദക്ഷിണ കന്നഡ വിറ്റാല്‍ ബന്റാവല്‍ താല്‍ സ്വദേശി ശൈഖ് ഹസെന്റ (55) മൃതദേഹം നാട്ടില്‍ കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദി അറേബ്യയിലെ പ്രമുഖ മാര്‍ക്കറ്റ് ശൃംഖലയായ അബ്ദുല്ല അല്‍ഉതെയിം മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു ശൈഖ് ഹസന്‍.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഇത്തിഹാദ് എയര്‍വേയ്സിന് റിയാദില്‍ നിന്നും അബുദാബി വഴി ബാംഗ്ലൂരിലേക്കാണ് കൊണ്ടുപോയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വിട്‌ല ജുമാമസ്ജിദ് ഖബറിസ്ഥാനിയില്‍ മറവ് ചെയ്യും. മരണ വിവരം അറിഞ്ഞതുമുതല്‍ ബന്ധു അബ്ദുറഹ്മാനെ സഹായിക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ്, ജനറല്‍ കണ്‍വീനര്‍ ഷറഫ്, ട്രഷറര്‍ റിയാസ്, വിങ് വളന്റിയര്‍ ഹാഷിം വളാഞ്ചേരി, കാസര്‍കോട് ജില്ലാ കെ.എം.സി.സി നേതാക്കളായ ടി.എ.ബി. അഷ്‌റഫ്, ഫസലു കാസര്‍കോട് തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.