ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പുലര്‍ച്ചെ 2.35ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാര്‍ജ: ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പതിനാലു വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ ഞായറാഴ്ചയാണ് സംഭവുമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ ആണോ എന്നതില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസും പാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പുലര്‍ച്ചെ 2.35ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. ബുഹൈറ പൊലീസാണ് അന്വേഷണം നടത്തുന്നത്.