സംഭവം കണ്ട ഏതാനും യുവാക്കളെത്തിയാണ് നായ്ക്കളില്‍ നിന്ന് ഇന്ത്യക്കാരനെ രക്ഷപ്പെടുത്തിയത്.

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഗുരുതര പരിക്കേറ്റു. മൂന്നു നായ്ക്കള്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ ഈമാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ രണ്ടു കാലുകളും നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. പകല്‍ 11 മണിയോടെയാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. സംഭവം കണ്ട ഏതാനും യുവാക്കളെത്തിയാണ് നായ്ക്കളില്‍ നിന്ന് ഇന്ത്യക്കാരനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.