Asianet News MalayalamAsianet News Malayalam

ഇന്ത്യൻ പ്രവാസിക്ക് ബി​ഗ് ടിക്കറ്റിലൂടെ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ്

ഇന്ത്യയിൽ നിന്നും കുടുംബത്തെ യു.എ.ഇയിലേക്ക് എത്തിക്കാനാണ് മുഹമ്മദ് തനിക്ക് ലഭിച്ച തുകകൊണ്ട് ആദ്യം ലക്ഷ്യമിടുന്നത്

Indian man wins AED 15 million grand prize with Big Ticket
Author
First Published Mar 4, 2024, 11:04 AM IST

ബി​ഗ് ടിക്കറ്റ് സീരീസ് 261 വിജയിയായി ഇന്ത്യൻ പൗരനായ മുഹമ്മദ് ഷെരീഫ്. 15 മില്യൺ ദിർഹമാണ് അദ്ദേഹം നേടിയത്.

ദുബായിൽ ഒരു സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് ഓഫീസറായി ജോലിനോക്കുകയാണ് മുഹമ്മദ്. ഒരു വർഷമായി സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തന്റെ 20 സുഹൃത്തുക്കൾക്കൊപ്പമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിൽ വിജയിയായതോടെ തന്റെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ മുഹമ്മദിനായി.

ഇന്ത്യയിൽ നിന്നും കുടുംബത്തെ യു.എ.ഇയിലേക്ക് എത്തിക്കാനാണ് മുഹമ്മദ് തനിക്ക് ലഭിച്ച തുകകൊണ്ട് ആദ്യം ലക്ഷ്യമിടുന്നത്. സ്വന്തമായി ബിസിനസ് തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. സമ്മാനത്തുകയിൽ നിന്നും ഒരു പങ്ക് ചാരിറ്റിക്കും നൽകുമെന്ന് മുഹമ്മദ് പറയുന്നു.

മാർച്ചിൽ ബി​ഗ് ടിക്കറ്റ് കളിക്കുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. ​ഗ്യാരണ്ടീഡ് ​ഗ്രാൻഡ് പ്രൈസിനൊപ്പം ഒരാൾക്ക് മസെരാറ്റി ​ഗിബ്ലി സ്വന്തമാക്കാം. ബി​ഗ് ടിക്കറ്റ് ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ഉച്ചയ്ക്ക് 2.30 (GST) മുതൽ ലൈവ് ഡ്രോ കാണാം.

ബി​ഗ് ടിക്കറ്റുകൾ മറ്റുള്ള പേജുകളോ ​ഗ്രൂപ്പുകളോ വഴി വാങ്ങുന്നവർ ടിക്കറ്റ് യഥാർത്ഥമാണെന്ന് ഉറപ്പാക്കണം.

Follow Us:
Download App:
  • android
  • ios