റിയാദില്‍ നിന്ന് ദമ്മാമിലേക്ക് പോകുകയായിരുന്നു തമിഴ് കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം.

റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ തമിഴ് കുടുംബത്തിലെ അമ്മയും മകളും മരിച്ചു. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ ദഹൂ എന്ന സ്ഥലത്തുണ്ടായ കാര്‍ അപകടത്തില്‍ തമിഴ്‌നാട് മധുരൈ സ്വദേശിയായ കനഗ സബാപതിയുടെ ഭാര്യ മലര്‍ ശെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. 

റിയാദില്‍ നിന്ന് ദമ്മാമിലേക്ക് പോകുകയായിരുന്നു തമിഴ് കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കനഗ സബാപതിക്കും പരിക്കേറ്റിട്ടുണ്ട്. ദമ്മാമിന് സമീപം അല്‍ഖോബാറിലേക്ക് പോകാനായിരുന്നു കുടുംബം റിയാദില്‍ നിന്ന് പുറപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയതാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ജമാലിയ രംഗത്തുണ്ട്.