ഡോക്ടർമാർ രണ്ടു മാസം വിശ്രമവും ഫിസിയോ തെറാപ്പിയും നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ അസുഖം മൂർച്ഛിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെടുകയുമായിരുന്നു. 

റിയാദ്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ബീഹാർ ഷേഖ്‌പുര സ്വദേശി ഷേഖ് ഖുർഷിദ് ആലത്തിന്റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ (78) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡോക്ടർമാർ രണ്ടു മാസം വിശ്രമവും ഫിസിയോ തെറാപ്പിയും നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ അസുഖം മൂർച്ഛിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെടുകയുമായിരുന്നു. സന്ദർശക വിസയിൽ സൗദിയിൽ എത്തിയതായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Read also: സുഹൃത്തിന്റെ താമസസ്ഥലത്തു നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിപ്പോകവെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

ഫോണിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
​​​​​​​റിയാദ്: ഫോണിൽ സംസാരിച്ചുനിൽക്കുമ്പോൾ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കില്‍, തൃശുർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരനാണ് (53) മരിച്ചത്. രാത്രി 10 മണിയോടെ റൂമിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. 

തുടർന്ന് സുഹൃത്തുക്കൾ തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തബൂക്കിലെ കാർപ്പെറ്റ്, ചെയർ ഹയറിങ് കമ്പനിയിൽ 15 വർഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം തബുക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രി മോർച്ചറിയിൽ.