43 പൈസ ഇടിവോടെ ഡോളറിനെതിരെ  69.05 ആയാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

ദുബായ്: ഇന്നലെ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടത് പ്രവാസികള്‍ക്ക് മികച്ച നേട്ടമാണ് സമ്മാനിക്കുന്നത്. യുഎഇ ദിര്‍ഹമിനെതിരെ 18.80 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

43 പൈസ ഇടിവോടെ ഡോളറിനെതിരെ 69.05 ആയാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. മേയ് 29ന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇന്നലത്തേത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ക്ലോസിങ് കൂടിയാണിത്. 
അമേരിക്കൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറൽ റിസർവിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം. ഡോളർ ശക്തിയാർജിച്ചതോടെ രൂപ ദുർബലമായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് പ്രാദേശിക വിപണിയിൽ നിക്ഷേപകർ കൂടുതൽ കരുതലെടുക്കുന്നതും മൂല്യം ഇടിയുന്നതിന് കാരണമായി. കേന്ദ്രസർക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കുന്ന സാഹചര്യത്തിലാണ് രൂപയുടം മൂല്യത്തിൽ വലിയ ഇടിവ് നേരിടേണ്ടി വരുന്നത്.

വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ നിരക്ക് ഇങ്ങനെയാണ്
യു.എസ് ഡോളര്‍...........69.05
യൂറോ.................................80.40
യു.എ.ഇ ദിര്‍ഹം.............18.80
സൗദി റിയാല്‍................18.40
ഖത്തര്‍ റിയാല്‍...............18.95
ഒമാന്‍ റിയാല്‍.................179.48
ബഹറൈന്‍ ദിനാര്‍........183.54
കുവൈറ്റ് ദിനാര്‍..............227.706