നിലവിലെ കോവിഡ്  പശ്ച്ചാത്തലത്തിൽ സൂം ആപ്ലികേഷൻ  വഴിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരള വിംഗിന്റെ ഫേസ്‍ബുക്ക് പേജിലും (www.facebook/keralawing) പരിപാടി വീക്ഷിക്കാവുന്നതാണെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു. 

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ - കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം സെപ്തംബർ 24 വെള്ളിയാഴ്ച നടക്കും. അന്നേ ദിവസം വൈകുന്നേരം 6.45 ന് (ഇന്ത്യൻ സമയം രാത്രി 8.15 ന് ) ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാമി സന്ദീപാനന്ദഗിരിയാണ് ഈ വർഷം പ്രഭാഷകനായി എത്തുന്നത്.

കഴിഞ്ഞ 19 വര്‍ഷമായി കേരള വിഭാഗം നടത്തി വരുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, സുഭാഷിണി അലി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സക്കറിയ, പ്രഫ. കെ.എൻ. പണിക്കർ, ഡോ. രാജൻ ഗുരുക്കൾ, പോക്കർ മാസ്റ്റർ, കെ.ടി.ജലീൽ, ഡോ. ശിവദാസ്, എം.ആർ. രാഘവ വാര്യർ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ മുന്‍ കാലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.