ദുബൈയില്‍ ഹെവി എക്വിപ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ബിനിനസ് മേധാവി കൂടിയാണ് സലരിയ. 2004ലാണ് അദ്ദേഹം കമ്പനി സ്ഥാപിച്ചത്. 2012 മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ദുബൈ: ദുബൈ കൈന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന് യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. മനുഷ്യസ്‌നേഹിയും പെഹല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (പിസിറ്റി)സ്ഥാപകനുമായ ജോഗീന്ദര്‍ സിങ് സലരിയയ്ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. 

ദുബൈയില്‍ ഹെവി എക്വിപ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ബിനിനസ് മേധാവി കൂടിയാണ് സലരിയ. 2004ലാണ് അദ്ദേഹം കമ്പനി സ്ഥാപിച്ചത്. 2012 മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യുഎഇ നേതൃത്വത്തിനും പ്രത്യേകിച്ച് ദുബൈ ഭരണാധികാരിക്കും സലരിയ നന്ദി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കുന്ന ദുബൈ പൊലീസിനോടും അദ്ദേഹം നന്ദി അറിയിച്ചു. 

1993ല്‍ പഞ്ചാബില്‍ നിന്നും 1,000 രൂപയുമായി യുഎഇയിലെത്തിയതാണ് താനെന്നും ഭൂമിയിലെ സ്വര്‍ഗമാണ് യുഎഇയെന്നും സലരിയ പ്രതികരിച്ചു. ഓഗസ്റ്റ് 18ന് ലോക ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചാണ് ഗോള്‍ഡന്‍ വിസ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona