മസ്‍കത്ത്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. 16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ വൃത്തങ്ങള്‍ അറിയിച്ചു. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.