പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന റെസ്‌റ്റോറന്റിലേക്ക് പോകുന്ന വഴിയിലാണ് കാര്‍ത്തികിന് വെടിയേറ്റത്.

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ് (21) ആണ് മരിച്ചത്. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Add Asianetnews as a Preferred SourcegooglePreferred

വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ് വേ സ്‌റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്. പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന റെസ്‌റ്റോറന്റിലേക്ക് പോകുന്ന വഴിയിലാണ് കാര്‍ത്തികിന് വെടിയേറ്റത്. ജനുവരിയിലാണ് കാര്‍ത്തിക് പഠനത്തിനായി കാനഡയില്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. കുുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. 

Scroll to load tweet…