മനാമ: ബഹ്റൈനില്‍ 22കാരിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം  കടലില്‍ കണ്ടെത്തി. ബഹ്റൈന്‍ യൂണിവേഴ്‍സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന പ്രഭ സുബ്രമണ്യന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ബീച്ചില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും ഇവര്‍ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.