റിയാദ്​: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഇന്ത്യൻ അധ്യാപിക തൽക്ഷണം മരിച്ചു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ഉത്തർപ്രദേശ് ലക്നൗ സ്വദേശി ഫൗസിയ ഇഖ്തിദാറാണ്​ (49) ജിദ്ദയിലുണ്ടായ അപകടത്തിൽ മരിച്ചത്​. ഭർത്താവും ഇതേ സ്‌കൂളിൽ കായികാധ്യാപകനുമായ ഖമറുൽ ഹസൻ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ദമ്പതികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. ബോയ്​സ്​ സ്​കൂളിൽ ഇംഗ്ലീഷ് അധ്യാപികയായാണ്​ ഫൗസിയ. മക്കളായ സൈദ് ഫൈസുൽ ഹസൻ, സൈദ് ഫാരിസുൽ ഹസൻ എന്നിവർ ഡൽഹിയിൽ വിദ്യാർഥികളാണ്​. ഫൗസിയയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് സഹ അധ്യാപകർ അറിയിച്ചു.

ട്രെയിലറും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍​ മലയാളി യുവാവിന്​ ദാരുണാന്ത്യം

ഷാര്‍ജ റോഡപകടം; ഗുരുതര പരിക്കേറ്റ പത്തുവയസ്സുകാരനെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍