ഷാര്‍ജ: യുഎഇയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 33കാരനെ ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍  കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മുറിയില്‍ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചു. ഒരുമാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ യുഎഇയിലെത്തിയതെന്നാണ് പ്രാഥമിക പരിശോധനകളില്‍ നിന്ന് വ്യക്തമായത്.