111ന്നാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഏറ്റവും അധികം വിജയികൾ ഇന്ത്യയിൽ നിന്ന്. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണ  100,000 ദിർഹത്തിൻറെ റാഫിൾ പ്രൈസ് സ്വന്തമാക്കിയത്

യുഎയിൽ ഏറ്റവും ഉയർന്ന തുക സമ്മാനമായി നൽകുന്ന മഹ്‍സൂസിന്റെ ഇക്കഴിഞ്ഞ 111ന്നാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഏറ്റവും അധികം വിജയികൾ ഇന്ത്യയിൽ നിന്ന്. 2023 ജനുവരി പതിനാലിന് നടന്ന നറുക്കെടുപ്പിൽ 434 ഇന്ത്യക്കാരാണ് രണ്ടും മൂന്നും സമ്മാനവും റാഫിൾ ഡ്രോയില്‍ വിജയവും സ്വന്തമാക്കിയത്. 

ഏതാണ്ട് 1,644,400 ദിർഹം ആണ് വിജയികൾക്കായി വിതരണം ചെയ്തത്. ഇതിൽ 22 പേർ 1,000,000 ദിർഹം വീതം രണ്ടാം സമ്മാനവും 984 പേർ 350 ദിർഹം വീതവും സ്വന്തമാക്കി. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണ 100,000 ദിർഹത്തിൻറെ റാഫിൾ പ്രൈസ് സ്വന്തമാക്കിയത്. മഹ്‌സൂസിന്റെ ഉപഭോക്താക്കളിൽ ഏറ്റവും അധികം ആളുകൾ ഇന്ത്യക്കാരാണ്. ഇത്തവണത്തെ നറുക്കെടുപ്പിൽ ഇന്ത്യക്കാർ നേടിയ വിജയം ഇതാണ് സൂചിപ്പിക്കുന്നതും. യുഎഇയുടെ അകത്തും പുറത്തുനിന്നുമായി കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുത്തവരിൽ നിന്നും വിജയിച്ചവരിൽ 43 ശതമാനവും ഇന്ത്യക്കാരാണെന്നത് ഇതിന്റെ തെളിവാണെന്ന് EWINGS സിഇഒയും മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററുമായ ഫരീദ് സാംജി പറഞ്ഞു. 

മുഹമ്മദ്, സൂര്യജിത്, സന്തോഷ് എന്നിവരാണ് റാഫിൾ പ്രൈസ് സ്വന്തമാക്കിയത്. സമ്മാന തുക കൊണ്ട് കടങ്ങൾ വീട്ടാനാണ് രണ്ടു കുട്ടികളുടെ അച്ഛനായ മുഹമ്മദ് ഉദ്ദേശിക്കുന്നത്. അതിനു ശേഷം നാട്ടിൽ താമസം താമസം ഉറപ്പിക്കണം എന്നും മഹ്‌സൂസിന്റെ സ്ഥിരം ഉപഭോക്താവായ മുഹമ്മദ് പറയുന്നു. മഹ്‌സൂസ് നറുക്കെടുപ്പിൽ ഇനിയും പങ്കെടുക്കുമെന്നും പത്ത് മില്യൺ സമ്മാനം നേടണമെന്നാണ് മുഹമ്മദ് പറഞ്ഞു. 

ഇരുപത്തിഒൻപതുകാരനായ സൂര്യജിത്ത് നാട്ടിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. സുഹൃത്താണ് സമ്മാനം ലഭിച്ച വിവരം ഫോൺ ചെയ്ത് അറിയിച്ചത്. ഫോൺ വന്നപ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പം ഡ്രൈവ് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ വഴിയിൽ വണ്ടി ഒതുക്കി അക്കൗണ്ട് അക്കൗണ്ട് പരിശോധിച്ചു. അപ്പോഴാണ് പണം ക്രെഡിറ്റ് ക്രെഡിറ്റ് ആയ വിവരം അറിഞ്ഞത്. 

മറ്റൊരു വിജയിയായ സന്തോഷ് (39) പതിമൂന്ന് വർഷമായി ഒമാനിൽ ജോലി നോക്കുന്നു. കടങ്ങൾ വീട്ടിയശേഷം നാട്ടിൽ വീട് നിർമ്മിക്കാനാണ് സന്തോഷ് ആഗ്രഹിക്കുന്നത്. മഹ്‌സൂസ് നറുക്കെടുപ്പിൽ വിജയിക്കുന്നത് മാത്രമാണ് ജീവിതത്തിൽ രക്ഷപ്പെടുവാൻ സഹായിക്കു എന്ന് അറിയാവുന്നതു കൊണ്ട് എല്ലാ ആഴ്ചയും ഞാൻ മഹ്‌സൂസ് കളിക്കാറുണ്ടായിരുന്നു എന്ന് മെക്കാനിക് ആയി ജോലി ചെയ്യുന്ന സന്തോഷ് പറഞ്ഞു. 

അടുത്ത മില്യനയറാകാന്‍‌ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ നറുക്കെടുപ്പില്‍ പങ്കെടുക്കാം. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.